(09-09-2019)ജി.എൽ.പി സ്കൂൾ പെരുമ്പളയിൽ ഉദുമ എം.എൽ.എ ശ്രീ കെ.കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ ശ്രീ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല്ലട്ര അബ്ദുൾ ഖാദർ ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി മായാ കരുണാകരൻ, ശ്രീ എൻ.വി ബാലൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.വിനോദ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ എം.കെ.ഹരിദാസ് നന്ദിയും പറഞ്ഞു